അയോദ്ധ്യ രാമ ക്ഷേത്രത്തിന്റെ ശ്രീകോവിലിന് യോഗി ആദിത്യനാഥ് തറക്കല്ലിട്ടു

ലക്‌നൗ: അയോദ്ധ്യ രാമ ക്ഷേത്രത്തിന്റെ ശ്രീകോവിലിന് (ഗര്‍ഭഗൃഹ) തറക്കല്ലിട്ട് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

നിര്‍മാണത്തിനായുള്ള ശിലാപൂജ ചടങ്ങിലും അദ്ദേഹം പങ്കെടുത്തു. ക്ഷേത്ര സമുച്ചയത്തിലെ ദ്രാവിഡ മാതൃകയിലുള്ള ശ്രീ രാം ലാല സദനിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, രാമക്ഷേത്ര പ്രസ്ഥാനവുമായി ബന്ധപ്പെട്ട 90 മഠങ്ങളിലെയും ക്ഷേത്രങ്ങളിലെയും സന്യാസിമാരും പണ്ഡിതന്മാരും ചടങ്ങില്‍ പങ്കെടുത്തു.

അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം ഏകദേശം രണ്ട് വര്‍ഷം മുമ്ബ് പ്രധാനമന്ത്രി മോദിയാണ് ആരംഭിച്ചത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പുരോഗമിക്കുന്നുവെന്നും തറക്കല്ലിട്ട ശേഷം യോഗി മാദ്ധ്യമങ്ങളോട് പറഞ്ഞു.

രാമക്ഷേത്രം ഇന്ത്യയുടെ ദേശീയ ക്ഷേത്രമായിരിക്കും. ഈ ദിവസത്തിനായി ജനങ്ങള്‍ ഏറെ നാളായി കാത്തിരിക്കുകയാണ്. ഇത് ഇന്ത്യയുടെ ഐക്യത്തിന്റെ പ്രതീകമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *