കൊച്ചിയിലെ സ്വകാര്യ ബസുകള്‍ നഗര പരിധിയില്‍ ഹോണടിക്കരുത്

കൊച്ചി: കൊച്ചിയിലെ സ്വകാര്യ ബസുകള്‍ക്ക് നിര്‍ദേശങ്ങളുമായി ഹൈക്കോടതി. നഗര പരിധിയില്‍ ഹോണടിക്കരുത്, ബസുകള്‍ റോഡിന്റെ ഇടതുവശം ചേര്‍ന്ന് പോകണമെന്ന് കോടതി നിര്‍ദേശിച്ചു.

ഓവര്‍ടേക്കിംഗ് കര്‍ശനമായി നിരോധിക്കണം. സ്വകാര്യ ബസുകള്‍ റോഡ് നിറഞ്ഞ് ഓടിക്കുന്നത് മൂലം ട്രാഫിക് കുരുക്കുകളുണ്ടാകുന്നത് കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. റോഡ് നിറഞ്ഞ് ബസുകള്‍ ഓടിക്കുന്നത് ഒഴിവാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

സമാനമായ രീതിയില്‍ ഓട്ടോറിക്ഷകളുടെ നിയമലംഘനങ്ങള്‍ക്കെതിരെ അടിയന്തരമായി ഉത്തരവിറക്കാന്‍ എറണാകുളം സിറ്റി പൊലീസ് കമ്മിഷണര്‍ക്കും മോട്ടര്‍ വാഹന വകുപ്പിനും ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓട്ടോറിക്ഷകള്‍ അനുമതിയുള്ള സ്ഥലങ്ങളില്‍ നിന്ന് മാത്രമേ ആളുകളെ കയറ്റാന്‍ പാടുള്ളൂ. തോന്നുന്നിടത്തു നിര്‍ത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നതു കുറ്റകരമാണെന്നും കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *