നാഷണല്‍ ഹെറാള്‍ഡ്‌ കള്ളപ്പണക്കേസില്‍ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഹാജരാകാന്‍ ഇ.ഡി. നോട്ടീസ്‌

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ്‌ കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയ്ക്കും രാഹുല്‍ ഗാന്ധിയ്ക്കും  എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് നോട്ടീസ്‌. ജൂണ്‍ എട്ടിന് മുന്‍പ് ഇഡിയ്ക്ക് മുമ്പാകെ ഹാജരാകാനാണ് നോട്ടീസില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റു സ്ഥാപിച്ച നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ സ്വത്തുമായി ബന്ധപ്പെട്ട് വിശ്വാസവഞ്ചനയും അനധികൃത സ്വത്ത് സമ്പാദനവും ആരോപിച്ച് രാഹുല്‍ ഗാന്ധിക്കും മാതാവ് സോണിയാ ഗാന്ധിക്കുമെതിരെ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് കേസ് കൊടുത്തത്. ആരോപണങ്ങള്‍ സോണിയയും രാഹുലും അന്നേ നിഷേധിച്ചിരുന്നു.

നഷ്ടം മൂലം 2008ല്‍ ‘നാഷണല്‍ ഹെറാള്‍ഡ്’ പ്രസിദ്ധീകരണം അവസാനിപ്പിച്ചിരുന്നു. അസോസിയേറ്റ് ജേണല്‍സ് ലിമിറ്റഡ് (എ.ജെ.എല്‍) എന്ന കമ്ബനിയാണ് നാഷണല്‍ ഹെറാള്‍ഡിന് പുറമേ നവ്ജീവന്‍, ക്വാമി ആസാദ് എന്നിവയും പ്രസിദ്ധീകരിച്ചിരുന്നത്. ഈ സ്ഥാപനത്തിന്റെ 2000 കോടിയിലേറെ വില മതിക്കുന്ന സ്വത്തുക്കള്‍ പാര്‍ട്ടി ഫണ്ട് ഉപയോഗിച്ച് ‘യംഗ് ഇന്ത്യന്‍’ എന്ന കമ്പനി കൈക്കലാക്കി എന്നാണ് സ്വാമിയുടെ പരാതിയിലെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *