ആദ്യം കാറിടിച്ചു, പിന്നെ ബസും; അവിശ്വസനീയമായി രക്ഷപ്പെട്ട് സ്കൂട്ടര്‍ യാത്രിക

തിരുവനന്തപുരം: ആദ്യം കാറിടിച്ച് വീണു. രക്ഷപ്പെട്ട ആശ്വാസത്തില്‍ മുന്നോട്ട് വീണ്ടും സ്കൂട്ടര്‍ എടുത്തപ്പോള്‍ തന്നെ കെഎസ്ആര്‍ടിസി ബസിലേക്ക് ഇടിച്ച് കയറി. എന്നിടും ജീവന് യാതൊരു അപകടവും സംഭവിക്കാതെ സ്കൂട്ടര്‍ യാത്രക്കാരി രക്ഷപ്പെടുന്നതിന്‍റെ അവിശ്വസനീയ വീഡിയോ ആണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമാകുന്നത്.

കഴിഞ്ഞ ദിവസം വര്‍ക്കല കല്ലമ്പലത്താണ് അപകടം നടന്നത്. നഗരൂര്‍ റോഡില്‍ നിന്ന് ദേശീയ പാതിയിലേക്ക് വന്ന യാത്രക്കാരിയുടെ സ്കൂട്ടര്‍ പാരിപ്പള്ളി ഭാഗത്ത് നിന്നെത്തിയ കാറില്‍ തട്ടിയാണ് ആദ്യ അപകടമുണ്ടാവുന്നത്. ഇത് കണ്ട് ഓടിയെത്തിയ നാട്ടുകാര്‍ സ്കൂട്ടര്‍ എടുത്തുയര്‍ത്തി യാത്രക്കാരിയെ എഴുന്നേല്‍പ്പിച്ചു.

ഇതിപ്പോ എന്താ പറയാ ഒരപകടത്തിൽ നിന്നും രക്ഷപ്പെട്ടു മറ്റൊരു അപകടത്തിലേക്ക്…കല്ലമ്പലത്തു കഴിഞ്ഞ ദിവസം നടന്ന വ്യത്യസ്തമായ അപകടങ്ങളിൽ നിന്നു യുവതി രക്ഷപ്പെടുന്നത് തലനാരിഴയ്ക്ക്. നഗരൂർ റോഡിൽ നിന്നും ദേശീയ പാതയിലേക്ക് പ്രേവേശിക്കുന്ന ഇരുചക്രവാഹനം പാരിപ്പള്ളി ഭാഗത്തു നിന്നും വന്ന കാറിലിടിച്ചു വീഴുകയും ഓടിക്കൂടിയ നാട്ടുകാർ ഇവരെ പിടിച്ചു ഉയർത്തുന്നതിന് ഇടയിൽ വാഹനം വീണ്ടും മുന്നിലേക്ക്‌ എടുത്തു ആറ്റിങ്ങൽ ഭാഗത്തു നിന്നും വന്ന കെ എസ് ആർ ടി സി യുടെ അടിയിലേക്ക് പാഞ്ഞു കയറുകയായിരുന്നു.. അത്ഭുതകരമായി ആണ് യുവതി രക്ഷപ്പെടുന്നത് എന്നു ദൃശ്യങ്ങളിൽ കാണാം..

Posted by Smart Pix Media on Sunday, September 30, 2018

തുടര്‍ന്ന് വീണ്ടും സ്കൂട്ടര്‍ മുന്നോട്ട് എടുത്തതും ആറ്റിങ്ങല്‍ ഭാഗത്ത് നിന്നെത്തിയ കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചു. ബസിലിടിച്ചപ്പോള്‍ തലയ്ക്കും കാലിനും പരിക്കേറ്റ ഇവരെ നാട്ടുകാര്‍ ആശുപത്രിയിലാക്കുകയായിരുന്നു. വര്‍ക്കല പാലച്ചിറ സ്വദേശിനിയാണ് അപകടത്തില്‍പ്പെട്ടത്.

 

Leave a Reply

Your email address will not be published. Required fields are marked *