ടോള്‍ പിരിവുകള്‍ ഇനി ജി.പി.എസ് സംവിധാനത്തില്‍

ന്യൂഡല്‍ഹി: രാജ്യത്തെ ടോള്‍ പിരിവുകള്‍ അടിമുടി മാറ്റാനൊരുങ്ങി കേന്ദ്രം. ജിപിഎസ് സംവിധാനത്തിലൂടെ ടോള്‍ തുക കണക്കാക്കുന്ന സംവിധാനമാണ് പുതുതായി നടപ്പിലാക്കുന്നത്.

അതോടെ, സഞ്ചരിക്കുന്ന ദൂരത്തിന് മാത്രമാകും ഇനിമുതല്‍ ടോള്‍ ഈടാക്കുക.

നിലവില്‍ 1.37 ലക്ഷം വാഹനങ്ങളില്‍ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. ടോള്‍ തുക വാഹന ഉടമയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും നേരിട്ട് ഈടാക്കും. ഇതോടെ ടോള്‍ ബൂത്തുകള്‍ ഇല്ലാതാകും. നിലവിലുള്ള ഫാസ് ടാഗ് രീതിക്ക് പകരമാണ് ഇത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *