ശ്രീനിവാസന്‍ വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

പാലക്കാട് : ആര്‍ എസ് എസ് നേതാവ് എസ് കെ ശ്രീനിവാസന്‍ വധക്കേസില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളുടെ വാഹനം പൊളിച്ച ആക്രിക്കട ഉടമ പട്ടാമ്പി സ്വദേശി സാജിദ് ആണ് അറസ്റ്റിലായത്. ഇതോടെ ശ്രീനിവാസന്‍ വധക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 21 ആയി.

പാലക്കാട് നഗരമധ്യത്തിലെ സ്വന്തം കടയില്‍ ഇരിക്കുകയായിരുന്ന ശ്രീനിവാസനെ ആറംഗസംഘം വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *