വയനാട്ടില്‍ വിനോദസഞ്ചാരികള്‍ക്ക് ഭക്ഷ്യവിഷബാധ

വയനാട്: വയനാട്ടില്‍ വിനോദസഞ്ചാരികള്‍ക്ക് ഭക്ഷ്യവിഷബാധ. തിരുവനന്തപുരത്തുനിന്നെത്തിയ 21അംഗ സംഘത്തിലുള്ളവര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.

പതിനൊന്ന് പേര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. ഇതില്‍ 15പേര്‍ ഇപ്പോള്‍ താമരശ്ശേരി താലൂക്കാശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

കിളിമാനൂര്‍ സ്വദേശികളായ ഇവര്‍ വയനാട്ടിലെ കമ്ബളക്കാടുള്ള ഒരു ഹോട്ടലില്‍ നിന്നും പലഹാരങ്ങളും ബിരിയാണിയും കഴിച്ചുവെന്നാണ് പറയുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളവരില്‍ മൂന്ന് പേര്‍ക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളുണ്ട്. മറ്റുള്ളവര്‍ക്ക് ക്ഷീണം, ഛര്‍ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളാണുള്ളത്. ഭക്ഷണം കഴിച്ച ശേഷം ഈ ലക്ഷണങ്ങള്‍ പ്രകടമായതോടെയാണ് ഇവര്‍ ചികിത്സ തേടിയത്. സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണമാരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *