അയോദ്ധ്യ കേസില്‍ സുപ്രീംകോടതി ജനുവരി നാലിന് വാദം കേള്‍ക്കും

ന്യൂഡല്‍ഹി: അയോദ്ധ്യ കേസില്‍ സുപ്രീംകോടതി ജനുവരി നാലിന് വാദം കേള്‍ക്കും. കേസ് ഉടന്‍ പരിഗണിക്കണമെന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ആവശ്യം ഒക്ടോബറില്‍ സുപ്രീംകോടതി തള്ളിയിരുന്നു. 100 വര്‍ഷത്തോളം പഴക്കമുള്ള തര്‍ക്കവിഷയം പെട്ടെന്നു പരിഗണിക്കണമെന്നായിരുന്നു യു.പി സര്‍ക്കാര്‍ വാദം.


ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് എസ്.കെ. കൗള്‍ എന്നിവര്‍ കേസില്‍ വാദം കേള്‍ക്കാനായി മൂന്നംഗ ബെഞ്ചിനെ നിയോഗിക്കാനാണു സാദ്ധ്യത. പെട്ടെന്ന് വിധി വരാനായി ഭൂമി തര്‍ക്ക കേസിലെ വാദം ഓരോ ദിവസവും തുടര്‍ച്ചയായി കേള്‍ക്കണമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പ്രതികരിച്ചു.
രാമക്ഷേത്ര വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് ഹിന്ദു സംഘടനകളില്‍ നിന്നും ആവശ്യവും ഉയര്‍ന്നു. ബിജെപിക്കുള്ളിലും ക്ഷേത്ര നിര്‍മാണത്തിനായി ഓര്‍ഡിനന്‍സ് വേണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. തര്‍ക്ക ഭൂമി മൂന്നായി വിഭജിക്കണമെന്ന 2010ലെ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ 14 ഹര്‍ജികളാണ് സുപ്രീംകോടതിയിലെത്തിയത്‌

Leave a Reply

Your email address will not be published. Required fields are marked *