പട്ടിണിപ്പാവങ്ങളെ മറക്കരുതെന്ന് മാർപ്പാപ്പ

വത്തിക്കാന്‍ സിറ്റി: ലളിത ജീവിതം നയിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് ഫ്രാൻസിസ് മാർപ്പാപ്പയുടെ ക്രിസ്മസ് ദിന സന്ദേശം. സമൃദ്ധമായ ഭക്ഷണത്തെ കുറിച്ച് ചിന്തിക്കുമ്പോൾ ലോക മെമ്പാടുമുള്ള പട്ടിണിപ്പാവങ്ങളെ മറക്കരുതെന്ന് ഓർമിപ്പിച്ചായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പ ക്രിസ്മസ് ദിന സന്ദേശം തുടങ്ങിയത്. ലോകത്ത് പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം കൂടി വരികയാണെന്ന് ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞു. വികസിത രാജ്യങ്ങൾ ആഢംബര ജീവിതം ഒഴിവാക്കണമെന്നും മാർപ്പാപ്പ ആഹ്വാനം ചെയ്തു. ഉണ്ണിയേശു പിറന്ന ബത്ലഹേമിലും നിരവധി വിശ്വാസികളാണ് ഒത്തു കൂടിയത്.

അത്യാഗ്രഹം വെടിയാനും, അമിത ഭക്ഷണം ഒഴിവാക്കാനും നിർദ്ദേശിച്ച പോപ്പ് ഓരോ ക്രിസ്തുമസും പങ്കുവയക്കലിന്‍റെയും സ്നേഹത്തിന്‍റെ സന്ദേശമാണ് നൽകുന്നതെന്നും പറഞ്ഞു. അഭയാർത്ഥികളോട് അനുകമ്പയോടെ പെരുമാറാൻ ജാഗ്രത കാട്ടണമെന്നും മാർപ്പാപ്പ ആഹ്വാനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *