അഗ്നി -4 വിജയകരമായി വീണ്ടും പരീക്ഷിച്ചു

ഭുവനേശ്വർ : ഇന്ത്യയുടെ മദ്ധ്യദൂര ആണവവാഹക മിസൈൽ അഗ്നി -4 വിജയകരമായി വീണ്ടും പരീക്ഷിച്ചു. ഒഡിഷയിലെ ബാലസോറിൽ അബ്ദുൽ കലാം ഐലൻഡിലാണ് പരീക്ഷണം നടന്നത്. 4000 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈൽ വിജയകരമായി ലക്ഷ്യം ഭേദിച്ചെന്ന് പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കി.

ഭൂതല-ഭൂതല മിസൈലായ അഗ്നി 4 ന്റെ പരീക്ഷണം പൂർണ വിജയമായതോടെ ഇന്ത്യയുടെ മിസൈൽ കരുത്തിന് ശക്തിയേറി. മിസൈലിന്റെ ഏഴാം പരീക്ഷണമാണ്‌ ഇപ്പോൾ നടന്നത്.
ഭൂതല ഭൂതല മിസൈലായ അഗ്നിയുടെ ദൂര പരിധി 4000 കിലോമീറ്ററാണ് . ഒരു ടണ്ണോളം ആണവായുധം വഹിക്കാനുള്ള ശേഷിയുണ്ട് . സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡ് ( എസ് എഫ് സി ) ആണ് അഗ്നി പരീക്ഷണം നടത്തിയത്. 20 മീറ്റർ നീളവും 17 ടൺ ഭാരവുമുണ്ട് അഗ്നി 4 ന് .
നേരത്തെ 2011, 2012 , 2014 ( രണ്ട് പ്രാവശ്യം ) , 2015 , 2017 വർഷങ്ങളിലും മിസൈൽ വിജയകരമായി വിക്ഷേപിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *