ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം മല്‍സരിക്കുമെന്ന് കമല്‍ഹാസന്‍

ചെന്നൈ: 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം മല്‍സരിക്കുമെന്ന് നടന്‍ കമല്‍ഹാസന്‍. തമിഴ്‌നാടിന്റെ വികസനത്തിലായിരിക്കും താന്‍ ശ്രദ്ധചെലുത്തുക. അത്തരത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടികളുമായി സഖ്യത്തിലേര്‍പ്പെടാന്‍ തയാറാണെന്നും കമല്‍ഹാസന്‍ പറഞ്ഞു. സഖ്യത്തെ നയിക്കുമോ അതോ മറ്റേതെങ്കിലും ഒന്നിന്റെ ഭാഗമാകുമോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു.

ഫെബ്രുവരിയിലാണു മക്കള്‍ നീതി മയ്യമെന്ന പാര്‍ട്ടി അദ്ദേഹം പ്രഖ്യാപിച്ചത്.
ഞാന്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കും. സ്ഥാനാര്‍ഥികളെ കമ്മിറ്റി ഉടന്‍ തന്നെ തീരുമാനിക്കും. തമിഴ്‌നാടിന്റെ ‘ഡിഎന്‍എ’ മാറ്റാന്‍ ശ്രമിക്കുന്ന ഒരു പാര്‍ട്ടിയുമായും സഖ്യത്തിലേര്‍പ്പെടില്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു.

തന്റെ 64-ാം പിറന്നാളിന് തമിഴ്‌നാട്ടിലെ 20 നിയമസഭാ സീറ്റിലേക്കും മല്‍സരിക്കുമെന്നും കമല്‍ഹാസന്‍ പ്രഖ്യാപിച്ചിരുന്നു.രജനീകാന്ത് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിനു പിന്നാലെയാണു കമല്‍ഹാസനും രാഷ്ട്രീയത്തിലേക്കെത്തിയത്. എഐഎഡിഎംകെ നേതാവ് ജെ.ജയലളിതയുടെയും ഡിഎംകെ നേതാവ് എം.കരുണാനിധിയുടെയും മരണത്തിനു പിന്നാലെയാണ് തമിഴ്‌നാട്ടില്‍ ഇത്രമാത്രം മാറ്റങ്ങള്‍ക്ക് കളമൊരുങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *