സില്‍വര്‍ ലൈന്‍ പ്രതിഷേധത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പ്രതിഷേധത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് മന്ത്രി സജി ചെറിയാന്‍. നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് പ്രതിപക്ഷം സമരം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ തുടര്‍ഭരണം ഏതുവിധേനയും ഇല്ലാതാക്കണം എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ പശ്ചാത്തലത്തിലാണ് സമരം നടക്കുന്നത്. സര്‍ക്കാരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ ശാരീരികമായും വ്യക്തിപരമായും ആക്ഷേപിച്ച് മാനസികമായി തകര്‍ക്കുകയാണ് ലക്ഷ്യം. ജനങ്ങളുടെ ഏറ്റവും വലിയ സ്വപ്‌നമായ വികസ പദ്ധതിയെ താറടിച്ചുകാണിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വിമര്‍ശിച്ചു.

കല്ലിടുന്ന സ്ഥലത്തെ വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. പരിഹരിച്ചുകൊണ്ടു മാത്രമേ മുന്നോട്ട് പോകുകയുള്ളൂ. ബി ജെ പിയും കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് വിരുദ്ധ സംഘടനകളും ഒന്നിച്ച് കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തെ എങ്ങനെ ദുര്‍ബലപ്പെടുത്താനും തകര്‍ക്കാനും കഴിയുമെന്നുള്ള പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *