കെ റെയില്‍: ജനങ്ങളുടെ തെറ്റിധാരണ മാറ്റാന്‍ ശ്രമിക്കുമെന്ന് ടൂറിസം മന്ത്രി

തിരുവനന്തപുരം: ഇടതുപക്ഷം പുറത്തിറക്കിയ പ്രകടനപത്രികയില്‍ കെ റെയിലും ഉള്‍പ്പെട്ടിരുന്നെന്നും ഇതിനാലൊക്കെയാണ് ജനങ്ങള്‍ വീണ്ടും എല്‍ ഡി എഫിനെ അധികാരത്തിലെത്തിച്ചതെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

ദേശീയപാത വികസനത്തില്‍ ജനങ്ങളുടെ തെറ്റിദ്ധാരണ മാറിയതുപോലെ കെ റെയില്‍ വിഷയത്തിലും മാറുമെന്ന് റിയാസ് പറഞ്ഞു. ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ഓരോ വീടുകള്‍ തോറും കയറിയിറങ്ങി ബോധവത്കരണം നടത്തുന്നുണ്ടെന്നും ജനങ്ങള്‍ക്കിടയിലുള്ള തെറ്റിദ്ധാരണ മാറ്റാന്‍ ഇത് പര്യാപ്തമാണെന്നും റിയാസ് വ്യക്തമാക്കി.

ജനകീയ സമരങ്ങള്‍ ചോരയില്‍ മുക്കി ഇല്ലാതാക്കാമെന്നുള്ള കാഴ്ചപ്പാട് സര്‍ക്കാരിന് എന്തായാലും ഇല്ലെന്നും പക്ഷേ കെ റെയില്‍ സമരം ബോധപൂര്‍വം സൃഷ്ടിക്കുന്നതാണെന്നും റിയാസ് ആരോപിച്ചു. ഒരു ചെറിയ വിഭാഗം മാത്രമാണ് തെറ്റിദ്ധാരണകള്‍ ഉണ്ടാക്കുന്നതെന്നും മന്ത്രി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *