സൗദി അറേബ്യയ്ക്ക് നേരെ വീണ്ടും ഹൂതി ആക്രമണം

റിയാദ്: സൗദി അറേബ്യയ്ക്ക് നേരെ വീണ്ടും ഹൂതി ആക്രമണം. ജിസാനില്‍ അരാംകോ ജീവനക്കാരുടെ താമസസ്ഥലത്തും, ഖാമിസ് മുഷൈത്തിലെ ഗ്യാസ് സ്‌റ്റേഷനിലും അല്‍ ഷഖീക്കിലെ ശുദ്ധജലോല്‍പ്പാദന കേന്ദ്രത്തിലും ജാനുബ് നഗരത്തിലെ വൈദ്യുത കേന്ദ്രത്തിലുമാണ് ആക്രമണം ഉണ്ടായത്.

ബാലിസ്റ്റിക് മിസൈലുകള്‍, ക്രൂസ് മിസൈലുകള്‍, ഡ്രോണുകള്‍ എന്നിവ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ജനവാസ മേഖലകളിലാണ് ആക്രമണമുണ്ടായതെങ്കിലും ആര്‍ക്കും പരിക്കില്ലെന്ന് സൗദി സഖ്യസേന അറിയിച്ചു. എന്നാല്‍ കാറുകളും വീടുകളും തകര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *