ഫുട്‌ബോള്‍ ഗാലറി തകര്‍ന്ന സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ കേസെടുത്തു

മലപ്പുറം: ഫുട്‌ബോള്‍ ഗാലറി തകര്‍ന്ന സംഭവത്തില്‍ കാളികാവ് പൊലീസ് കേസെടുത്തു. സംഘാടകര്‍ക്കെതിരെയാണ് കേസെടുത്തത്.

കാളികാവ് പൂങ്ങോട് ഇന്നലെ രാത്രിയുണ്ടായ അപകടത്തില്‍ നൂറോളം പേര്‍ക്ക് പരിക്കേറ്റിരുന്നു.

പ്രദേശത്തെ ഏതാനും ചെറുപ്പക്കാരുടെ സംഘടനയാണ് ടൂര്‍ണമെന്റ് നടത്തിയത്. അതിനാല്‍ അധികം ജനക്കൂട്ടത്തെ ഇവര്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ അവധി ദിവസമായതിനാല്‍ ഫുട്‌ബോള്‍ മത്സരം കാണാന്‍ ആറായിരത്തോളം പേരാണ് ഗ്രൗണ്ടിലെത്തിയത്. അപകടത്തില്‍ പരിക്കേറ്റവര്‍ നിലമ്ബൂര്‍, വണ്ടൂര്‍, പെരിന്തല്‍മണ്ണ, മഞ്ചേരി എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

യൂണൈറ്റഡ് എഫ്.സി നെല്ലിക്കുത്തും റോയല്‍ ട്രാവല്‍ കോഴിക്കോടും തമ്മിലുള്ള ഫൈനല്‍ മത്സരം തുടങ്ങാനിരിക്കെയാണ് അപകടം. താത്ക്കാലികമായി കെട്ടിയുയര്‍ത്തിയ കവുങ്ങ് കൊണ്ടുള്ള ഗാലറി തകര്‍ന്ന് വീഴുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *