ശ്രീകോവിലിനടുത്ത് ബുട്ട് ധരിച്ച് പോലീസ്; തെറ്റുപറ്റിയെന്ന് ഏറ്റുപറച്ചില്‍

ശബരിമല: ബൂട്ടും ബെല്‍റ്റും ഷീല്‍ഡും ഹെല്‍മറ്റും ലാത്തിയും ധരിച്ചു ക്ഷേത്ര മേല്‍പ്പാലത്തില്‍ പൊലീസ് കയറിയത് വിവാദത്തില്‍.  ചൊവ്വാഴ്ച രാവിലെ 10.30ന് ആണ് സംഭവം. ദര്‍ശനത്തിനെത്തിയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു സുരക്ഷ ഒരുക്കാനാണ് ഈ വേഷത്തില്‍ പൊലീസ് ഇവിടെ എത്തിയത്.


സ്വാമി ഭക്തര്‍ പരമപവിത്രമായി കരുതുന്ന ശ്രീകോവിലിനു തൊട്ടടുത്താണ് പൊലീസ് ബൂട്ടിട്ടു കയറിയത്. അരമണിക്കൂറിലേറെ പൊലീസുകാര്‍ ഇവിടെ നിലയുറപ്പിച്ചു. ഇതുകണ്ട ഭക്തര്‍ പ്രതിഷേധം അറിയിച്ചിട്ടും പിന്മാറാന്‍ പൊലീസ് ആദ്യം തയാറായില്ല. തെറ്റുപറ്റിയതായും നടപടിയുണ്ടാകുമെന്നും ഇനി ഉണ്ടാകാതെ നോക്കുമെന്നും സന്നിധാനം പൊലീസ് സ്‌പെഷല്‍ ഓഫിസര്‍ ജി.ജയദേവ് പിന്നീടു പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *