മാളികപ്പുറം മേല്‍പാലത്തില്‍ ബുട്ട് ധരിച്ച് പോലീസ് ; അനുവദിക്കാനാവില്ലെന്ന് ബി.ജെ.പി

ശബരിമല: ക്ഷേത്രപരിക്രമത്തിലെ മാളികപ്പുറം മേല്‍പാലത്തില്‍ ബൂട്ടും ബെല്‍റ്റും ഷീല്‍ഡും ലാത്തിയും ധരിപ്പിച്ചു പൊലീസിനെ ഡ്യൂട്ടിക്കു നിയോഗിച്ചത് സന്നിധാനത്തിന്റെ പവിത്രത നശിപ്പിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ജി.രാമന്‍ നായര്‍. ഇത്തരം ആചാരലംഘനങ്ങള്‍ അനുവദിക്കാന്‍ കഴിയില്ല. ലക്ഷക്കണക്കിനു വിശ്വാസികള്‍ പരമപവിത്രമായി കരുതുന്ന സ്ഥലത്ത് എന്ത് തോന്ന്യാസവും പൊലീസിനു കാണിക്കാമെന്ന അവസ്ഥയാണിത്


ചോദിക്കാനും പറയാനും ഇവിടെ ആരുമില്ല. ദേവസ്വം ബോര്‍ഡ് ഇവിടെ കാഴ്ചക്കാരുടെ റോളിലാണ്. താന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്നപ്പോള്‍ വ്രതമെടുത്തായിരുന്നു പൊലീസുകാര്‍ ഡ്യൂട്ടിക്ക് എത്തിയിരുന്നത്. അയ്യപ്പ സന്നിധിയില്‍ ജോലിനോക്കാന്‍ കിട്ടുന്ന അവസരം ഭാഗ്യമായിട്ടാണ് അവര്‍ കരുതിയിരുന്നത്. ഇപ്പോള്‍ അതല്ല. ശബരിമലയുടെ പവിത്രത നശിപ്പിക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായേ ഇതിനെ കാണാന്‍ കഴിയു

Leave a Reply

Your email address will not be published. Required fields are marked *