നിയന്ത്രണങ്ങള്‍ കടുപ്പിച്ചു; തിരുവനന്തപുരത്ത് സിന്‍ഡ്രോമിക് മാനേജ്‌മെന്റ് നടപ്പിലാക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. സി കാറ്റഗറിയിലേയ്ക്ക് കടന്നതോടെ പുതിയ മാര്‍ഗങ്ങള്‍ അവലംബിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

പരിശോധനയ്ക്ക് വിധേയരാകുന്നവരില്‍ രണ്ടിലൊരാള്‍ക്ക് കോവിഡ് പോസിറ്റീവാകുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്ത് ഇന്ന് മുതല്‍ സിന്‍ഡ്രോമിക് മാനേജ്‌മെന്റ് നടപ്പിലാക്കും. രോഗലക്ഷണമുള്ളവര്‍ പരിശോധന കൂടാതെ തന്നെ രോഗിയായി കണക്കാക്കി ക്വാറന്റൈനിലേയ്ക്ക് കടക്കുന്നതാണ് സിന്‍ഡ്രോമിക് മാനേജ്‌മെന്റ്. ഇത്തരക്കാര്‍ പൊസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കണമെന്നില്ല.

രോഗലക്ഷണങ്ങളുള്ളവര്‍ സ്വയം പോസിറ്റീവായി കരുതി കര്‍ശനമായി ഏഴ് ദിവസത്തെ ക്വാറന്റൈന്‍ പാലിക്കണം. രോഗം ഗുരുതരമാകാന്‍ സാദ്ധ്യതയുള്ളവര്‍ പരിശോധന നടത്തി കൃത്യ സമയത്ത് തന്നെ ചികിത്സ ലഭ്യമാക്കണം. ആരോഗ്യവകുപ്പിന്റെ കര്‍മപദ്ധതി പ്രകാരമാണ് പുതിയ രീതികള്‍ സ്വീകരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *