മുലായം സിംഗ് യാദവിന്റെ മരുമകള്‍ അപര്‍ണ യാദവ് ബിജെപിയില്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി മുലായം സിംഗ് യാദവിന്റെ മരുമകള്‍ അപര്‍ണ യാദവ് ബിജെപിയില്‍ ചേര്‍ന്നു.

നിരവധി ബിജെപി നേതാക്കള്‍ സമാജ് വാദിയിലേക്ക് പോയതിന് ശേഷം ഉണ്ടായ ഈ കൂടുമാറ്റം ബിജെപി നേതൃത്വത്തിന് ആശ്വാസമാണ്. മുലായം സിംഗ് യാദവിന്റെ ഇളയ മകന്‍ പ്രതീകിന്റെ ഭാര്യയാണ് അപര്‍ണ യാദവ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന സംരംഭങ്ങളെ പുകഴ്ത്തി അപര്‍ണ യാദവ് മുന്‍പ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. യുപി നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയുള്ള അപര്‍ണയുടെ നിര്‍ണായക നീക്കം അഖിലേഷ് യാദവിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *