കോവിഡ് വ്യാപനം അതിരൂക്ഷമാണെന്നും കര്‍ശന ജാഗ്രത വേണമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലിപ്പോഴുണ്ടായിരിക്കുന്ന കോവിഡ് വ്യാപനം അതിരൂക്ഷമാണെന്നും കര്‍ശന ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

അമേരിക്കയിലുള്ള മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴിയാണ് മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തത്. മന്ത്രി ഓഫീസുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും പൊലീസിലും ആരോഗ്യപ്രവര്‍ത്തകരിലുമെല്ലാം കോവിഡ് പിടിമുറുക്കിയതോടെയാണ് നിയന്ത്രണം കടുപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.

നാളെ വൈകിട്ട് നടക്കുന്ന അവലോകന യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും.സമ്പൂര്‍ണ അടച്ചിടലുണ്ടാകില്ലെന്ന സൂചനയാണ് ഇതുവരെയും ലഭിക്കുന്നത്. രണ്ടാം തരംഗത്തെ അപേക്ഷിച്ച് ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്യേണ്ട രോഗികളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്. എങ്കിലും ആശുപത്രി സൗകര്യങ്ങള്‍ ആവശ്യത്തിനുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *