കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനകള്‍ മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കാന്‍ വേണ്ടിയുള്ള ഗൂഢ നീക്കങ്ങളുടെ ഭാഗമെന്ന് കെ.മുരളീധരന്‍

കോഴിക്കോട് : കോണ്‍ഗ്രസ് നേതൃത്വത്തില്‍ ന്യൂനപക്ഷ നേതാക്കളില്ലെന്ന സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനകള്‍ മന്ത്രിയും മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകനുമായ മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കാന്‍ വേണ്ടിയുള്ള ഗൂഢ നീക്കങ്ങളുടെ ഭാഗമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍

പിണറായിയുടെ അമിത് ഷായാണ് കോടിയേരിയെന്നും റിയാസിനെ കോണ്‍ഗ്രസിന്റെ ചിലവില്‍ മുഖ്യമന്ത്രിയാക്കേണ്ടെന്നും മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങളില്‍നിന്നും ഒരുപാട് അകന്നെന്നും മൃദു ഹിന്ദുത്വമാണ് രാഹുല്‍ ഗാനധി അടക്കമുള്ള നേതാക്കള്‍ പയറ്റുന്നതെന്നും കഴിഞ്ഞ ദിവസം കോടിയേരി പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് മുരളീധരന്റെ പ്രസ്താവന.

മുഖ്യമന്ത്രിയുടെ മനസിലിരിപ്പ് നന്നായി അറിയാവുന്ന ആളാണ് കോടിയേരി. അതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് പ്രസ്താവനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *