കോവിഡ് വ്യാപനം: നിയന്ത്രണങ്ങള്‍ ഇന്ന് മന്ത്രിസഭായോഗത്തില്‍ തീരുമാനിക്കും

തിരുവനന്തപുരം : കേരളത്തില്‍ രൂക്ഷമാകുന്ന കോവിഡ് വ്യാപന സാഹചര്യം ഇന്ന് മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. അമേരിക്കയില്‍ ചികിത്സയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കും.

സംസ്ഥാനത്ത് ഏതെല്ലാം മേഖലകളില്‍ നിയന്ത്രണം വേണമെന്ന കാര്യത്തിലും പ്രാഥമിക ചര്‍ച്ചകള്‍ മന്ത്രിസഭായോഗത്തില്‍ ഉണ്ടാകും.നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കോവിഡ് അവലോകന യോഗവും ചേരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *