സ്‌കൂളുകള്‍ അടയ്ക്കാന്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം.

രണ്ടാഴ്ചത്തേക്ക് സ്‌കൂളുകള്‍ അടയ്ക്കാന്‍ യോഗത്തില്‍ തീരുമാനമായി. ഒന്ന് മുതല്‍ ഒന്‍പത് വരെയുളള ക്‌ളാസുകളാണ് പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറുക. പത്ത് മുതല്‍ 12 വരെയുളള കുട്ടികളുടെ ക്ലാസ് തുടരാനാണ് തീരുമാനം. സര്‍ക്കാര്‍ പരിപാടികള്‍, ഇന്‍ഡോര്‍, ഔട്‌ഡോര്‍ പരിപാടികളില്‍ തല്‍കാലം നിയന്ത്രണമില്ല എന്നാല്‍ അവ പരമാവധി ഓണ്‍ലൈനായി നടത്താന്‍ നിര്‍ദ്ദേശമുണ്ട്.

ഏതെങ്കിലും സ്ഥാപനങ്ങളില്‍ കോവിഡ് വ്യാപനം ശ്രദ്ധയില്‍പെട്ടാല്‍ സ്ഥാപന മേധാവിയ്ക്ക് തന്നെ സ്ഥാപനം അടച്ചിടാന്‍ അധികാരം നല്‍കി. ഇക്കാര്യത്തില്‍ ഏറ്റവും താഴെത്തട്ടില്‍ അതാത് സ്ഥാപനത്തിന് തീരുമാനമെടുക്കാവുന്ന അനുമതിയാണ് ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ നല്‍കിയത്. എന്നാല്‍ രാത്രികാല നിയന്ത്രണമോ, വാരാന്ത്യ കര്‍ഫ്യുവോ ഏര്‍പ്പെടുത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *