ദൈവശക്തിയെന്തെന്നു ലോകത്തിന് കാണിക്കാനുളള മിഷനറിയാണ് താനെന്ന് ഫ്രാങ്കോ മുളയ്ക്കല്‍

കോട്ടയം: ദൈവമുണ്ടെന്നും ദൈവത്തിന്റെ ശക്തിയെന്തെന്നും ലോകത്തിന് കാണിച്ചുകൊടുക്കാനുളള മിഷനറിയാണ് താനെന്നും അതിന് ദൈവം അവസരം തന്നെന്നും കന്യാസ്ത്രീയെ പീഡിപ്പിച്ചെന്നകേസില്‍ പ്രതികരണവുമായി ഫ്രാങ്കോ മുളയ്ക്കല്‍.

പ്രാര്‍ത്ഥനയ്ക്ക് ശക്തിയുണ്ടെന്ന് ജാതിമതഭേദമന്യേ എല്ലാവര്‍ക്കും മനസിലായി. സത്യത്തെ സ്‌നേഹിക്കുന്നവരും സത്യത്തിനായി നിലകൊളളുന്നവരും തനിക്കൊപ്പമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഫലമുളള മരത്തില്‍ കല്ലെറിയും. അതില്‍ അഭിമാനമേയുള്ളെന്നും ബിഷപ്പ് അഭിപ്രായപ്പെട്ടു. ദൈവത്തിന്റെ കോടതിയിലെ വിധി ഭൂമിയിലെ കോടതി നടപ്പാക്കിയതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *