രാജ്യത്ത്‌ 3.14 കോടി കൗമാരക്കാര്‍ക്ക് ഇതുവരെ കോവിഡ് വാക്‌സിന്‍ നല്‍കി

ന്യൂഡല്‍ഹി: കൗമാരക്കാര്‍ക്കുള്ള വാക്‌സിന്‍ വിതരണത്തില്‍ വന്‍കുതിപ്പുമായി ഇന്ത്യ. രാജ്യത്തെ 3.14 കോടി കൗമാരക്കാര്‍ക്ക് കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് ലഭിച്ചു. ജനുവരി മൂന്നിനാണ് 15 മുതല്‍ 17 വയസ് വരെയുള്ളവര്‍ക്ക് വാക്‌സിന്‍ വിതരണം ആരംഭിച്ചത്.

11 ദിവസം പിന്നിടുമ്‌ബോഴാണ് ഇന്ത്യക്ക് ഈ വലിയ നേട്ടം കൈവരിക്കാനായത്.

വാക്‌സിന്‍ സ്വീകരിച്ച കൗമാരക്കാരെ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അഭിനന്ദിച്ചു. ഇന്ത്യന്‍ യുവജനങ്ങള്‍ക്കിടയില്‍ വലിയ ഉത്തരവാദിത്തബോധവും ആവേശവും ഉണ്ടെന്ന് വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ദ്ധനവ് വ്യക്തമാക്കുന്നു. അര്‍ഹരായ എല്ലാവരും എത്രയും വേഗം വാക്‌സിന്‍ സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *