വനിതാമതില്‍: മന്ത്രി കെ.ടി. ജലീലിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

മലപ്പുറം: വനിതാമതില്‍ സംഘാടക സമിതി യോഗത്തിനെത്തിയ മന്ത്രി കെ.ടി.ജലീലിനെ കലക്ടറേറ്റ് കവാടത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചതു സംഘര്‍ഷത്തിന് ഇടയാക്കി. മന്ത്രിയെ മറ്റൊരു വഴിയിലൂടെ പൊലീസ് അകത്തെത്തിച്ചു. ഗേറ്റ് ചാടിക്കടന്ന രണ്ടു പ്രവര്‍ത്തകര്‍ മന്ത്രിയെ കരിങ്കൊടി കാണിച്ചു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

ജനുവരി ഒന്നിനു നടത്താന്‍ പോകുന്നത് വര്‍ഗീയ മതിലാണെന്ന് ആരോപിച്ച് യുഡിഎഫ് ജനപ്രതിനിധികള്‍ ജലീല്‍ പങ്കെടുക്കുന്ന സംഘാടകസമിതി യോഗത്തില്‍ ബഹളം വച്ചു. മന്ത്രി തിരിച്ചു പോകണമെന്ന് ആവശ്യപ്പെട്ട യുഡിഎഫ് ജനപ്രതിനിധികളെ യോഗം നടക്കുന്ന ജില്ലാ പഞ്ചായത്ത് ഹാളില്‍നിന്നു പൊലീസ് നീക്കി.

Leave a Reply

Your email address will not be published. Required fields are marked *