ബിജെപിക്കിടയില്‍ ചിലര്‍ തെറ്റിദ്ധാരണ പടര്‍ത്താന്‍ ശ്രമിക്കുകയാണെന്നു പി.എസ.ശ്രീധരന്‍പിള്ള

തിരുവനന്തപുരം: ബിജെപിക്കിടയില്‍ ചിലര്‍ തെറ്റിദ്ധാരണ പടര്‍ത്താന്‍ ശ്രമിക്കുകയാണെന്നും എല്ലാ നേതാക്കളുമായും ആലോചിച്ചാണു ബി.ജെ.പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള.


ബിജെപി നടത്തിയ രണ്ടു ഹര്‍ത്താലുകളും തെറ്റാണെന്ന വിലയിരുത്തലില്ല. സമരപന്തലിനു മുന്നില്‍ തീ കൊളുത്തിയ വേണുഗോപാലന്‍ നായര്‍ ആത്മഹത്യ ചെയ്തുവെന്നു വാര്‍ത്താക്കുറിപ്പിറക്കാന്‍ പൊലീസിന് എന്തവകാശമാണുള്ളതെന്നും ശ്രീധരന്‍ പിള്ള ചോദിച്ചു. ശബരിമല സംഭവവുമായി ബന്ധമില്ല എന്ന് പ്രസ്താവനയിറക്കിയതിലൂടെ കമ്മിഷണര്‍ സിപിഎമ്മിന്റെ കൂലിപ്പണിക്കാരനായി.
വേണുഗോപാലന്‍ നായര്‍ ബിജെപി നേതാവ് സി.കെ പദ്മനാഭനോട് പറഞ്ഞതാണു മരണമൊഴി. എന്നാല്‍ സി.കെ. പദ്മനാഭന്റെ മൊഴി രേഖപ്പെടുത്താന്‍ പൊലീസ് തയാറായില്ല. വേണുഗോപാലന്‍ നായരുടെ കുടുംബം കേസ് കൊടുക്കാന്‍ പോകുകയാണെന്നും ജീവതനൈരാശ്യം മൂലം ആത്മഹത്യ ചെയ്തുവെന്നു പറഞ്ഞവര്‍ കോടതികയറേണ്ടി വരുമെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *