റഫേൽ: കോൺഗ്രസ് രാജ്യത്തോടും സൈനികരോടും മാപ്പു പറയണമെന്ന് പിഎസ് ശ്രീധരൻ പിള്ള

ന്യൂഡൽഹി: റഫേൽ വിഷയത്തിൽ കോടതി വിധി വന്ന സാഹചര്യത്തിൽ ആരോപണമുന്നയിച്ച കോൺഗ്രസ് രാജ്യത്തോടും സൈനികരോടും മാപ്പു പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പിഎസ് ശ്രീധരൻ പിള്ള. വിമാനത്തിന്റെ അത്യാധുനിക സാങ്കേതിക വിദ്യകളുടെ വിവരങ്ങൾ പുറത്താക്കണമെന്ന ആവശ്യത്തിനു പിന്നിൽ ശത്രു രാജ്യങ്ങൾക്ക് പങ്കുണ്ടോ എന്ന ആശങ്കയും അസ്ഥാനത്തല്ലെന്നും അദ്ദേഹം പറഞ്ഞു.

റഫേൽ കരാറുമായി ബന്ധപ്പെട്ട് ദേശസുരക്ഷയെത്തന്നെ ബാധിക്കുന്ന വിധത്തിൽ കോൺഗ്രസ് ഉന്നയിച്ച ആരോപണങ്ങളെ സുപ്രീം കോടതി ചവറ്റുകുട്ടയിലെറിഞ്ഞിരിക്കുകയാണ് . സർക്കാരിന്റെ പ്രതിരോധ കരാറുകളിൽ ഇടപെടേണ്ട കാര്യമില്ല എന്ന് ആദ്യം തന്നെ വേണമെങ്കിൽ പറയാമായിരുന്നിട്ടും സമയമെടുത്ത് വിവരങ്ങൾ പഠിച്ചാണ് കോടതി വിധി പ്രസ്താവിച്ചത്. വ്യോമസേന ഉദ്യോഗസ്ഥന്മാരേയും കോടതി വിളിച്ചു വരുത്തി വിവരങ്ങൾ ആരാഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *