ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി; രണ്ട് പേര്‍ക്ക് കുത്തേറ്റു

 

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിന് സമീപം കാച്ചാണി സ്‌കൂള്‍ ജംഗ്ഷനില്‍ കഴിഞ്ഞ ദിവസം രാത്രി ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി.

പരസ്പരം സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് കുത്തേറ്റു. ബൈക്കിലെത്തിയ ഇരു സംഘങ്ങളും സ്‌കൂള്‍ ജംഗ്ഷനിലെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു.

കുത്തേറ്റവരെ ഗുണ്ടാ സംഘങ്ങള്‍ തന്നെ കൊണ്ടുപോയി. അരുവിക്കര പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും അക്രമികളെ തിരിച്ചറിയാനായില്ല. തിരുവനന്തപുരം റൂറല്‍ എസ് പി രാജേന്ദ്രപ്രസാദ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *