നെടുമ്പാശേരി വിമാനത്താവളത്തിന് കെ.കരുണാകരന്റെ പേര് നല്‍കാത്തത് യു.ഡി.എഫ് സക്കാരിന്റെ പിടിപ്പുകേടെന്ന് മുരളീധരന്‍

കോഴിക്കോട്: നെടുമ്പാശേരി വിമാനത്താവളത്തിന് മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ പേര് നല്‍കാത്തത് യുഡിഎഫ് സര്‍ക്കാരിന്റെ വീഴ്ചയെന്ന് കെ മുരളീധരന്‍ എംപി.

കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കെ. കരുണാകരന്‍ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുരളീധരന്‍.

2011 ലെ യുഡിഎഫ് സര്‍ക്കാരും അന്ന് രാജ്യം ഭരിച്ചിരുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരും വിമാനത്താവളത്തിന് കെ കരുണാകരന്റെ പേര് നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചില്ല. തക്കസമയത്ത് വേണ്ടത് ചെയ്യാതെ അനുസ്മണ പരിപാടികളില്‍ വിലപിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കെ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്ന സിപിഎമ്മിനെ പരിഹസിച്ച മുരളീധരന്‍ പത്ത് വര്‍ഷം കാലാവധിയുള്ള പദ്ധതി പൂര്‍ത്തിയാവുമ്‌ബോഴേക്കും കേരളത്തില്‍ സിപിഎം ജീവിച്ചിരിക്കുമോ എന്ന് തീര്‍ച്ചയില്ലെന്നും പറഞ്ഞു. സ്വന്തം പൊലീസിന് സംരക്ഷണം കൊടുക്കാന്‍ കഴിയാത്ത പിണറായിയാണ് കെ. റെയില്‍ വിരുദ്ധ സമരക്കാരെ കൈയേറ്റം ചെയ്യുമെന്ന് പറഞ്ഞുനടക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *