സി പി എം സി പി ഐ സംഘര്‍ഷം; 2 സി പി ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

കൊച്ചി: കാലടിയില്‍ സി പി എം സി പി ഐ സംഘര്‍ഷം. രണ്ട് സി പി ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പുതിയകര സ്വദേശികളായ സേവ്യര്‍, ക്രിസ്റ്റിന്‍ ബേബി എന്നിവര്‍ക്കാണ് വെട്ടേറ്റത്.

ഇന്നലെ രാത്രിയായിരുന്നു സംഭവം.

ആക്രമണത്തില്‍ പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഡി വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ആക്രമണമെന്ന് സി പി ഐ ആരോപിച്ചു. വീടുകയറിയായിരുന്നു അക്രമം.

ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രദേശത്ത് തര്‍ക്കമുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് ആക്രമണമുണ്ടായത്. സി പി എം പ്രവര്‍ത്തകര്‍ സി പി ഐയില്‍ ചേര്‍ന്നതില്‍ മുന്‍പ് ഇവിടെ തര്‍ക്കമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *