പാര്‍ട്ടി നിലപാട് അംഗീകരിച്ചില്ലെങ്കില്‍ ശശി തരൂര്‍ പാര്‍ട്ടിക്ക് പുറത്തുപോകേണ്ടി വരും: കെ.സുധാകരന്‍

കണ്ണൂര്‍: കെ റെയില്‍ വിഷയത്തില്‍ പാര്‍ട്ടി നിലപാട് അംഗീകരിച്ചില്ലെങ്കില്‍ ശശി തരൂര്‍ പാര്‍ട്ടിക്ക് പുറത്തുപോകേണ്ടിവരുമെന്ന ശക്തമായ താക്കീതുമായി കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരന്‍.

പാര്‍ട്ടി നിലപാട് അംഗീകരിച്ചില്ലെങ്കില്‍ പുറത്തുപോകേണ്ടി വരുമെന്നും, ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് കര്‍ശന നിലപാടുണ്ടെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി. തരൂര്‍ കോണ്‍ഗ്രസിലെ വെറുമൊരു എംപി മാത്രമാണെന്നും വിഷയത്തില്‍ വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ പാര്‍ട്ടിയുടെ എല്ലാ എം പിമാരും അത് അംഗീകരിക്കണം. ശശി തരൂരിന് മറ്റെന്തെങ്കിലും അജണ്ടയുണ്ടെന്നോ പാര്‍ട്ടിയില്‍ നിന്ന് അകന്നുവെന്നോ അഭിപ്രായമില്ല. പി ടി തോമസിനെ പാര്‍ട്ടി ഒരിക്കലും തഴഞ്ഞിട്ടില്ല. വിജയസാദ്ധ്യത കുറവായതിനാലാണ് ഇടുക്കി സീറ്റ് നല്‍കാതിരുന്നത്. സാമുദായിക സംഘടനകളെ പരിഗണിക്കാതെ ഇക്കാലത്ത് ഒരു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മുന്നോട്ട് പോകാനാകില്ല’ സുധാകരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *