ഒമിക്രോണ്‍ വ്യാപനം: കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഒമിക്രോണ്‍ സാഹചര്യം നിരീക്ഷിച്ചുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണം.

വ്യക്തികളുടെ ജാഗ്രത പ്രധാനമാണ്. എല്ലാവരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും മോദി പറഞ്ഞു.

പ്രതിസന്ധി ഘട്ടത്തില്‍ രാജ്യം ഒന്നിച്ചനിന്നു. പുതുവര്‍ഷത്തില്‍ കൂടുതല്‍ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വാക്‌സിനേഷന്‍ 140 കോടി ഡോസ് കടന്നു. ഇത് എല്ലാ ഇന്ത്യക്കാരുടെയും വിജയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിന്റെ എണ്‍പത്തിനാലാമത് എപ്പിസോഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാരതത്തിന് വേണ്ടി പോരാടിയ നിരവധി ധീരജവാന്മാരുടെ ജീവന്‍ നഷ്ടമായെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു. ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിനെയും, ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിനെക്കെുറിച്ചും അദ്ദേഹം മന്‍ കി ബാത്തില്‍ പരാമര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *