കര്‍ണാടക നിയമസഭ മതപരിവര്‍ത്തന നിരോധനബില്‍ പാസാക്കി

ബെംഗളൂരു: പ്രതിപക്ഷ പ്രതിഷേധത്തിനിടിയില്‍ മതപരിവര്‍ത്തന നിരോധനബില്‍ പാസാക്കി കര്‍ണാടക നിയമസഭ. മതംമാറ്റത്തിന് സങ്കീര്‍ണമായ നടപടികളും കടുത്ത ശിക്ഷയും നിര്‍ദേശിക്കുന്ന ബില്ല് സഭ ശബ്ദ വോട്ടോടെയാണ് പാസാക്കിയത്.

പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെയാണ് ബില്ലിന് സഭ അംഗീകാരം നല്‍കിയത്. ബില്ല് പാസാക്കല്‍ നടപടികളിലേക്ക് കടന്നതോടെ കോണ്‍ഗ്രസ് സഭ ബഹിഷ്കരിച്ച്‌ പ്രതിഷേധിച്ചു.

ചൊവ്വാഴ്ചയാണ് ബില്ല് സഭയില്‍ അവതരിപ്പിച്ചത്. രണ്ട് ദിവസം നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ബില്‍ സഭ പാസാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *