മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് സി.ഐ ഉള്‍പ്പെടെ 4 പോലീസുകാര്‍ക്ക് പരിക്ക്‌

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പൈലറ്റ് വാഹനം അപകടത്തില്‍ പെട്ടു. കളമശ്ശേരി പ്രീമിയര്‍ ജംഗ്ഷനിലായിരുന്നു മുഖ്യമന്ത്രിയുടെ വാര്‍ണിംഗ് പൈലറ്റ് വാഹനം അപകടത്തില്‍പെട്ടത്. ഒരു സി ഐ അടക്കം 4 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.

കോണ്‍ഗ്രസ് നേതാവും എം എല്‍ എയുമായ പി ടി തോമസിന്റെ പൊതുദര്‍ശന ചടങ്ങ് കഴിഞ്ഞു പോകുമ്പോഴാണ് മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനത്തിന് അപകടം സംഭവിച്ചത്. ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *