കെ റെയില്‍ എന്നെഴുതിയ അതിരടയാളക്കല്ലുകള്‍ ഇടുന്നത് ഹൈക്കോടതി തടഞ്ഞു

കൊച്ചി : കെ റെയിലിനായി ഏറ്റെടുക്കുന്ന ഭൂമിയില്‍ കെ റെയില്‍ എന്നെഴുതിയ അതിരടയാളക്കല്ലുകള്‍ ഇടുന്നത് ഹൈക്കോടതി തടഞ്ഞു.

ഭൂമി ഏറ്റെടുക്കാന്‍ ഇത്തരം അടയാളങ്ങള്‍ പാടില്ല. നിയമപ്രകാരമുള്ള സര്‍വേ തുടരാമെന്നും കോടതി പറഞ്ഞു. 60 സെന്റീമീറ്റര്‍ നീളമുള്ള കല്ലുകള്‍ മാത്രമേ സ്ഥാപിക്കാനാവൂ എന്നും കോടതി പറഞ്ഞു. കോട്ടയം സ്വദേശികള്‍ നല്‍കിയ ഹരജിയിലാണ് നടപടി.

പദ്ധതി കടന്നുപോവുന്ന സ്ഥലത്തിന്റെ ഉടമസ്ഥരാണ് ഹരജിക്കാര്‍. കേരള സര്‍വേ ബോണ്‍ട്രീസ് ആക്ട് പ്രകാരം നടപടി തുടരാമെന്നും കോടതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *