കോട്ടയം മെഡിക്കല്‍ കോളജ് വളപ്പിലെ മാലിന്യ പ്ലാന്റില്‍ തീപിടുത്തും

കോട്ടയം : കോട്ടയം മെഡിക്കല്‍ കോളജ് വളപ്പിലെ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപ്പിടിത്തമുണ്ടായി. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപ്പിടത്തമുണ്ടായ സമയത്ത് 17 തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്തിരുന്നു. എല്ലാവരെയും രക്ഷപ്പെടുത്തി.

പ്‌ലാന്റിന് പുറത്ത് ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് പുകയുയരുന്നത് ആദ്യം ശ്രദ്ധിച്ചത്. പ്ലാന്റ് പൂര്‍ണമായും കത്തിനശിച്ചു. പ്ലാസ്റ്റികും മറ്റ് മാലിന്യങ്ങളുമുള്ളതിനാല്‍ വലിയ തീപ്പിടിത്തമാണുണ്ടായത്. ഏറെ പണിപ്പെട്ടാണ് അഗ്‌നിശമന സേന തീയണച്ചത്. 50 ലക്ഷത്തിലേറെ രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *