പ്രതിയെ അന്വേഷിച്ച് പോയ പൊലീസുകാരന്‍ വള്ളം മറിഞ്ഞ് മരിച്ചു

വര്‍ക്കല: വള്ളം മറിഞ്ഞ് പൊലീസുകാരന്‍ മരിച്ചു. എസ് എപി ക്യാംപിലെ ബാലു എന്ന പൊലീസുകാരനാണ് മരിച്ചത്.

വര്‍ക്കല ഇടവ പണയില്‍ക്കടവില്‍ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. പോത്തന്‍കോട് സുധീഷ് വധക്കേസിലെ പ്രതി ഒട്ടകം രാജേഷിനെ അന്വേഷിച്ചുപോയ പൊലീസ് സംഘമാണ് അപകടത്തില്‍ പെട്ടത്.

വര്‍ക്കല സി ഐയും രണ്ട് പൊലീസുകാരുമാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. രണ്ടു പേരെ രക്ഷപ്പെടുത്തിയെങ്കിലും ബാലു എന്ന പൊലീസുകാരനെ കാണാതാവുകയായിരുന്നു. നാട്ടുകാരും പൊലീസുകാരും ചേര്‍ന്ന് മുക്കാല്‍ മണിക്കൂറിലധികം നടത്തിയ തെരച്ചിലിനൊടുവിലാണ് അദ്ദേഹത്തെ രക്ഷപ്പെടുത്തിയത്.

പ്രാഥമിക ചികിത്സ നല്‍കി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വധക്കേസിലെ പ്രതി അവിടെയുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസുകാര്‍ പണയില്‍ക്കടവിലേക്ക് എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *