സര്‍ക്കാര്‍ ഉറപ്പിനെ തുടര്‍ന്ന് 21 മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റി.

തിരുവനന്തപുരം: ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന സര്‍ക്കാരിന്റെ ഉറപ്പിനെ തുടര്‍ന്ന് ഈ മാസം 21 മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു.

നിരക്ക് വര്‍ദ്ധനവ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉന്നയിച്ചായിരുന്നു സ്വാകാര്യ ബസ് ഉടമകള്‍ സമരം പ്രഖ്യാപിച്ചത്. ഇക്കാര്യത്തിലാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു അനുകൂല നിലപാട് ഉണ്ടായത്. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്കുള്‍പ്പെടെ വര്‍ദ്ധിപ്പിക്കുക, കൊവിഡ് കാലത്തെ വാഹന നികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും സംയുക്ത സമിതി സര്‍ക്കാരിന് മുന്നില്‍ വച്ചിരുന്നു. ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതോടെ സമരത്തില്‍നിന്ന് പിന്‍മാറുകയായിരുന്നു.

ഇന്ധന വില വര്‍ദ്ധനവും അറ്റകുറ്റപ്പണികളുടെ ചെലവും കാരണം സര്‍വീസ് നടത്തിക്കൊണ്ട് പോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് 21 മുതല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ ഉടമകള്‍ തീരുമാനിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *