സില്‍വര്‍ ലൈന്‍ പദ്ധതി അശാസ്ത്രീയമാണെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി അശാസ്ത്രീയമാണെന്ന് കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. പദ്ധതിയില്‍ പോരായ്മയില്ലെന്ന് ജനങ്ങളെ സര്‍ക്കാര്‍ ബോദ്ധ്യപ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.

വികസനം ജനത്തിന് ആവശ്യമുള്ളതാവണം. മുഖ്യമന്ത്രിയുടെ വികസനം ശാപമാകാന്‍ പാടില്ല. സില്‍വര്‍ ലൈന്‍ ജനങ്ങള്‍ക്ക് വെള്ളിടിയായി മാറും. പദ്ധതി പുന:പരിശോധിക്കണമെന്ന് മുഖ്യമന്ത്രിയോട് വിനീതനായി ആവശ്യപ്പെടുന്നു. കെ സുധാകരന്‍ പറഞ്ഞു.

കെ റെയിലിനെ പാര്‍ട്ടി ഓഫീസാക്കിയെന്നും സുധാകരന്‍ വിമര്‍ശിച്ചു. ജോണ്‍ ബ്രിട്ടാസിന്റെ ഭാര്യയാണ് പദ്ധതിയുടെ ജനറല്‍ മാനേജര്‍. ആനാവൂരിന്റെ ബന്ധുവാണ് കമ്ബനി സെക്രട്ടറിയെന്നും അദ്ദേഹം പറഞ്ഞു. കാനത്തിന്റെ അഭിപ്രായമല്ല സിപിഐയുടെ അഭിപ്രായമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *