അഗ്‌നി പ്രൈം  വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

ഭുവനേശ്വര്‍: അഗ്‌നി സീരീസിലെ ആറാമത്തെ മിസൈലായ അഗ്‌നിപ്രൈം
വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഒഡീഷയിലെ ബാലസോറിലാണ് പരീക്ഷണം നടന്നത്.1000 മുതല്‍ 2000 കിലോമീറ്റര്‍ വരെയാണ് ഈ മിസൈലിന്റെ പ്രഹരശേഷി.

പരീക്ഷണ ഘട്ടത്തില്‍ തന്നെ മികച്ച പ്രകടനമാണ് അഗ്‌നിപ്രൈം
കാഴ്ചവച്ചത്. വളരെ ക്യത്യതയോടെ ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേരാന്‍ കഴിയുന്നതാണ് ഈ മിസൈലിന്റെ മികവെന്നും പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള മിസൈല്‍ 2000 കി.മീ ലക്ഷ്യം ഭേദിക്കും. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ന്യൂക്ലിയാര്‍ ബാലിസ്റ്റിക് മിസൈല്‍ ആണ് അഗ്‌നി െ്രെപം.

ഡിസംബര്‍ 7ന് ബ്രഹ്മോസ് മിസൈലിന്റെ സൂപ്പര്‍സോണിക് ക്രൂസ് മിസൈലുകള്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *