സൈബര്‍വിദ്ധര്‍ ചമഞ്ഞ് തട്ടിപ്പ്; 3 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: 10 ലക്ഷം രൂപ തട്ടിയെടുത്തെന്ന തിരുവനന്തപുരം സ്വദേശിയുടെ പരാതിയില്‍ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

രാജസ്ഥാന്‍ സ്വദേശികളായ വല്ലഭ് പദിധര്‍ (23), അശോക് പദിധര്‍(26), നിലേഷ് പദിധര്‍ (19) എന്നിവരാണ് അറസ്റ്റിലായത്.

ആണ്‍കുട്ടികള്‍ക്കുപ്പെടെയുള്ളവര്‍ക്ക് അശ്ലീലച്ചുവയുള്ള സന്ദേശങ്ങളും ചിത്രങ്ങളും അയച്ചുകൊടുത്ത് സൗഹൃദം സ്ഥാപിക്കും. പിന്നീട് സിബിഐയുടെ സൈബര്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥരാണെന്നും നിയമനടപടി എടുക്കാതിരിക്കാനായി പണം നല്‍കണമെന്നും പറഞ്ഞാണ് തട്ടിപ്പ് നടത്തുന്നത്.

രാജസ്ഥാനിലെ ഗോത്ര വംശജരില്‍ നിന്നും തിരിച്ചറിയല്‍ രേഖകള്‍ സംഘടിപ്പിച്ചാണ് മൊബൈല്‍ കണക്ഷനുകള്‍ എടുത്തിരുന്നത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കിടയില്‍ പോപ് അപ് രീതിയില്‍ അശ്ലീല ചിത്രങ്ങള്‍ നല്‍കിയാണ് ഇവര്‍ തട്ടിപ്പ് നടത്തുന്നത്. പ്രതികളുടെ ഇ മെയില്‍ വിവരങ്ങളും മണിവാലറ്റുകളിലൂടെ ലഭിച്ച പണം വിനിയോഗിച്ച രീതിയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

തിരുവനന്തപുരം സിറ്റി സൈബര്‍ െ്രെകം പൊലീസ് സ്‌റ്റേഷന്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ടി. ശ്യാം ലാല്‍,? സബ് ഇന്‍സ്‌പെക്ടര്‍മാരായ ഷിബു,? സുനില്‍കുമാര്‍,? സിവില്‍ പൊലീസ് ഓഫീസര്‍ വിപിന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടിച്ചത്. പ്രതികളെ റിമാന്‍ഡ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *