മലപ്പുറത്തും ഒരാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു

മലപ്പുറം: കേരളത്തില്‍ വീണ്ടും ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ചു. മലപ്പുറത്തെത്തിയ 36 കാരനായ മംഗളൂരു സ്വദേശിയിലാണ് വൈറസ് കണ്ടെത്തിയത്.

ഈ മാസം 14ന് ഒമാനില്‍ നിന്നുമാണ് ഇയാള്‍ ഇന്ത്യയിലെത്തിയത്. വിമാനത്താവളത്തില്‍ വച്ച് എടുത്ത ഇയാളുടെ സാംപിളുകളുടെ പരിശോധന റിപ്പോര്‍ട്ട് ഇന്നാണ് ലഭിച്ചത്. കരിപ്പൂര്‍ വിമാനത്താവളം വഴിയാണ് ഇയാള്‍ ഒമാനില്‍ നിന്നുമെത്തിയത്. നിലവില്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കഴിയുന്ന ഇയാള്‍ക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പ്രോട്ടോക്കോളിന്റെ ഭാ?ഗമായി നടത്തിയ കൊവിഡ് പരിശോധനയിലാണ് ഇയാള്‍ക്ക് രോ?ഗം സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *