കിംസ്‌ഹെല്‍ത്തില്‍ മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് ഐസിയു, ഓപ്പറേറ്റിംഗ് റൂം എന്നിവ പ്രവര്‍ത്തനമാരംഭിച്ചു

തിരുവനന്തപുരം: കിംസ്‌ഹെല്‍ത്തില്‍ മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് ഐസിയു, ഓപ്പറേറ്റിംഗ് റൂം എന്നിവ പ്രവര്‍ത്തനമാരംഭിച്ചു. പുതിയ സംവിധാനങ്ങളുടെ ഉദ്ഘാടനവും ‘സ്പര്‍ശംഗിഫ്റ്റ് എ ലൈഫ്’ ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് ഫൗണ്ടേഷന്റെ ലോഗോ പ്രകാശനവും ഗതാഗതമന്ത്രി ആന്റണി രാജു നിര്‍വ്വഹിച്ചു.

ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ ഡോ.എം.ഐ.സഹദുള്ള ചടങ്ങില്‍ അധ്യക്ഷത വഹിച്ചു പറഞ്ഞു. സ്പര്‍ശംഗിഫ്റ്റ് എ ലൈഫ്’ ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് ഫൗണ്ടേഷന്റെ ഭാഗമായി വര്‍ഷത്തില്‍ അഞ്ച് കിഡ്‌നി ട്രാന്‍സ്പ്ലാന്റേഷന്‍ സൗജന്യമായി നല്‍കുമെന്നും പീഡിയാട്രിക് ട്രാന്‍സ്പ്ലാന്റേഷനു പ്രത്യേക പരിഗണന നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

കിംസ്‌ഹെല്‍ത്ത് വൈസ് ചെയര്‍മാന്‍ ഡോ.ജി.വിജയരാഘവന്‍ , നെഫ്രോളജി വിഭാഗം മേധാവി ഡോ.സതീഷ് ബി., കിംസ്‌ഹെല്‍ത്ത് മെഡിക്കല്‍ സൂപ്രണ്ടും നെഫ്രോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ.പ്രവീണ്‍ മുരളീധരന്‍, യൂറോളജി വിഭാഗം മേധാവി ഡോ.റെനു തോമസ് എന്നിവര്‍ സംസാരിച്ചു.

കിംസ്‌ഹെല്‍ത്തില്‍ നിന്ന് വിജയകരമായി വൃക്ക മാറ്റിവച്ച രോഗികളും ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *