ഷെയ്ക് പി ഹാരിസ് എല്‍ ജെ ഡി അംഗത്വം രാജിച്ചു

തിരുവനന്തപുരം : എല്‍ ജെ ഡിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നീക്കങ്ങള്‍ക്കിടെ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ക് പി ഹാരിസ് സംഘടനയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും രാജിച്ചു.

രാജിക്കത്ത് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാറിന് നല്‍കിയതായി ഷെയ്ക് പി ഹാരിസ് അറിയിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി അങ്കത്തില്‍ അജയകുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി വി രാജേഷ് പ്രേം എന്നിവരും രാജി സമര്‍പ്പിച്ചിട്ടുണ്ട്.

എല്‍ ജെ ഡി സംസ്ഥാന ഘടകത്തില്‍ പൂര്‍ണ നേതൃമാറ്റം വേണമെന്ന ആവശ്യം ചര്‍ച്ച ചെയ്യാന്‍ പോലും തയാറായില്ല, സംസ്ഥാന ഭാരവാഹികള്‍ക്ക് നല്‍കിയിരുന്ന ചുമതലകളില്‍ ഏകപക്ഷീയ മാറ്റങ്ങള്‍ വരുത്തി, തന്നിഷ്ടക്കാരെ സംസ്ഥാന കമ്മിറ്റിയിലും ഭാരവാഹികളായും നോമിനേറ്റ് ചെയ്തു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ഷെയ്ക്ക് പി ഹാരിസ് രാജി സമര്‍പ്പിച്ചത്. സംസ്ഥാന കമ്മിറ്റിയുടെ യോഗം വിളിച്ചു ചേര്‍ത്തിട്ട് മാസങ്ങളായെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ദൈനംദിന പ്രശ്‌നങ്ങളില്‍ ഇടപെടാനോ രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുവാനോ കഴിയാത്ത അവസ്ഥയില്‍ പാര്‍ട്ടി ദുര്‍ബലമായതായും ഷെയ്ക്ക് പി ഹാരിസ് ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *