വടകര താലൂക്ക് ഓഫീസിലുണ്ടായ തീപിടിത്തതില്‍ ഫയലുകള്‍ കത്തി നശിച്ചു

വടകര: വടകര താലൂക്ക് ഓഫീസിലുണ്ടായ തീപിടിത്തതില്‍ പ്രധാനപ്പെട്ട ഫയലുകള്‍ കത്തി നശിച്ചു. വടകര സബ് ജയില്‍, ട്രഷറി ബില്‍ഡിംഗിലുള്ള താലൂക്ക് ഓഫീസിലാണ് തീപിടിത്തമുണ്ടായത്.

കെട്ടിടം മുഴുവന്‍ കത്തിനശിച്ചു. മേല്‍ക്കൂര തകര്‍ന്നുവീഴുകയും ചെയ്തു

പുലര്‍ച്ചെ ആറ് മണിയോടെയാണ് തീ കത്തുന്നത് പരിസരവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. അപ്പോഴേക്കും തീ പടര്‍ന്നു കഴിഞ്ഞിരുന്നു. കമ്ബ്യൂട്ടര്‍ അടക്കം ഓഫീസിലെ പ്രധാന സാധനങ്ങളെല്ലാം കത്തിപ്പോയി. വടകര, നാദാപുരം, പേരാമ്ബ്ര എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്‌നിരക്ഷാ സേനകളാണ് തീ അണച്ചത്. സംഭവത്തില്‍ റവന്യു മന്ത്രി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *