21 മുതല്‍ അനിശ്ചിതകാല ബസ് സമരം തുടങ്ങാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് ബസ് ഉടമകള്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ഈ മാസം 21 മുതല്‍ അനിശ്ചിതകാല ബസ് സമരം തുടങ്ങാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍. സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം.

ആവശ്യങ്ങള്‍ മുന്നോട്ടുവച്ച് ഒരുമാസം പിന്നിട്ടിട്ടും ഒന്നും അംഗീകരിച്ചില്ലെന്ന് ഉടമകള്‍ ആരോപിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യം നല്‍കണമെങ്കില്‍ നികുതിയില്‍ ഇളവ് നല്‍കുകയോ ഡീസലിന് സബ്‌സിഡി നല്‍കുകയോ വേണമെന്ന് ബസ് ഉടമകള്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *