കടുവയെ പിടികൂടാനെത്തിയ വനപാലകരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം

മാനന്തവാടി: വയനാട് പുതിയേടത്ത് കടുവയെ പിടികൂടാനെത്തിയ വനപാലകരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തിനിടെ പ്രദേശവാസിയെ കുത്താന്‍ ഉദ്യോഗസ്ഥന്‍ കത്തിയെടുത്തു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധം ശക്തമായി.

കടുവയെ കണ്ടെന്ന വിവരം ലഭിച്ചിട്ടും അതിനെ പിടികൂടാന്‍ വനപാലകര്‍ കാര്യമായിഒന്നും ചെയ്തില്ലെന്നാരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. ഇന്നലെ രാത്രി ഒരുമണിയോടെ പുതിയേടം പ്രദേശത്ത് കടുവ ഇങ്ങിയത് ഒരു കുടുംബം കാണുകയും അവര്‍ കൗണ്‍സിലറെ വിവരം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് വനംവകുപ്പുകാര്‍ സ്ഥലത്തെത്തുകയും ചെയ്തു. എന്നാല്‍ അവര്‍ കാര്യക്ഷമമായി ഇടപെട്ടില്ലെന്നും കൈയില്‍ തിരച്ചില്‍ നടത്താന്‍ ആവശ്യമായ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. ഇതിന്റെ പേരിലായിരുന്നു രാവിലെ പ്രദേശത്ത് ഉദ്യോഗസ്ഥരുമായി സംഘര്‍ഷമുണ്ടായത്.വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉള്‍പ്പെടെയുള്ളവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.

സംഘര്‍ഷത്തിനിടെയാണ് ഉദ്യോഗസ്ഥന്‍ കത്തിയെടുത്ത് പ്രദേശവാസിയെ കുത്താന്‍ ശ്രമിച്ചത്. അടുത്തുണ്ടായിരുന്നു മറ്റൊരു ഉദ്യോഗസ്ഥന്‍ തടഞ്ഞതുകൊണ്ടുമാത്രം അത്യാഹിതം സംഭവിച്ചില്ല. ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

Leave a Reply

Your email address will not be published. Required fields are marked *