സി പി എം വിട്ട് മറ്റൊരു പാര്‍ട്ടിയിലേയ്ക്ക് പോകുന്നതിനെപ്പറ്റി തത്ക്കാലം ആലോചിക്കുന്നില്ലെന്ന് ദേവികുളം മുന്‍ എം എല്‍ എ എസ് രാജേന്ദ്രന്‍

ഇടുക്കി: സി പി എം വിട്ട് മറ്റൊരു പാര്‍ട്ടിയിലേയ്ക്ക് പോകുന്നതിനെപ്പറ്റി തത്ക്കാലം ആലോചിക്കുന്നില്ലെന്ന് ദേവികുളം മുന്‍ എം എല്‍ എ എസ് രാജേന്ദ്രന്‍.

പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്ന് ഉള്‍പ്പടെയുള്ള മുന്‍ മന്ത്രി എം എം മണിയുടെ വാക്കുകളോട് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും കൂടുതല്‍ കാര്യങ്ങള്‍ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയോട് പറയേണ്ട കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. പാര്‍ട്ടിയെ അനുസരിച്ച് നില്‍ക്കണമെന്നത് അവരുടെ അഭിപ്രായമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം നടന്ന സി പി എം മറയൂര്‍ ഏരിയ സമ്മേളനത്തില്‍ രാജേന്ദ്രനെതിരെ എം എം മണി രൂക്ഷവിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *