ബിജെപി അനുഭാവിയ്ക്ക് വേണ്ടി ശുപാര്‍ശ: എംഎല്‍എ ഐ.ബി സതീഷിനോട് വിശദീകരണം ചോദിച്ച് സിപിഎം

തിരുവനന്തപുരം:ബിജെപി അനുഭാവിയ്ക്ക് വേണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ അഫിലിയേഷന്‍ ശുപാര്‍ശ ചെയ്തു എന്ന ആരോപണത്തില്‍ കാട്ടാക്കട എംഎല്‍എ ഐ.ബി സതീഷിനോട് വിശദീകരണം ചോദിച്ച് സിപിഎം.

കരാട്ടെ അസോസിയേഷന്‍ നേതാവാണ് ബിജെപി അനുഭാവി. ഇയാള്‍ക്ക് വേണ്ടി ശുപാര്‍ശ ചെയ്‌തെന്ന് രക്തസാക്ഷിയായ വിഷ്ണുവിന്റെ കുടുംബമാണ് സതീഷിനെതിരെ പരാതിപ്പെട്ടത്.

എന്നാല്‍ ഇതേനേതാവിന് വേണ്ടി ശുപാര്‍ശ ചെയ്ത മറ്റ് രണ്ട് ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്കെതിരെ നടപടിയൊന്നുമില്ല. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലാണ് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ വിശദീകരണം തേടിയത്.

Leave a Reply

Your email address will not be published. Required fields are marked *